ഇടുക്കി : സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം. മണി.പട്ടികയില്‍ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റ് എം.എം. മണിയെ ഒഴിവാക്കിയെന്ന് വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി മത്സരിക്കണമെന്ന് പറഞ്ഞാല്‍ മത്സരിക്കും, ഇല്ലെങ്കില്‍ ഇല്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. അങ്ങനെ പാര്‍ട്ടിയെ അറിയിച്ചിട്ടുമില്ല. ചെറിയ ഷുഗര്‍ ഉണ്ട്. അത് കെ.കെ.ജയചന്ദ്രന് ഉള്‍പ്പടെയുള്ള തങ്ങളുടെ നേതാക്കള്‍ക്ക് എല്ലാമുണ്ടെന്നും മണി പറഞ്ഞു
കെ.കെ.ജയചന്ദ്രനാണ് സ്ഥാനാര്ഥിയെങ്കില് അദ്ദേഹം വിജയിക്കും. താനാണ് സ്ഥാനാര്ഥിയെങ്കില് താന്‍ ജയിക്കുമെന്നും എം എം മണി പറഞ്ഞു. തനിക്ക് പദവികളെല്ലാം നല്‍കിയത് പാര്‍ട്ടിയല്ലേ എന്നും ഇടുക്കി ജില്ലയില്‍ നിന്നും ആദ്യമായി മന്ത്രിയാകാന്‍ അവസരം ലഭിച്ചത് തനിക്കല്ലേയെന്നും എം.എം. മണി പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ നേതൃത്വം ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എം.എം. മണിയുടെ പേരാണ് നല്‍കിയത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ജയചന്ദ്രന് മത്സരിക്കട്ടെ എന്ന തീരുമാനത്തിലാണ് ഉള്ളത്.

