ഗോവ അർപോറയിലെ നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി . എൽ പി ജി സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം . കഴിഞ്ഞ വർഷം ക്ലബിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
“ഗോവയിലെ അർപോറയിലുണ്ടായ തീപിടിത്തം അത്യന്തം ദാരുണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തുമായി സ്ഥിതിഗതികൾ സംബന്ധിച്ച് ഞാൻ സംസാരിച്ചു. ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ‘ പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.
രാത്രി 12:00 ഓടെ ക്ലബ്ബിന്റെ അടുക്കള ഭാഗത്ത് പാചകം നടക്കുകയായിരുന്നു. ഇതിനിടെയാണ് വലിയ സ്ഫോടനം ഉണ്ടായത്. തീ പെട്ടെന്ന് പരിസരമാകെ പടർന്നു. സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ സമീപത്ത് താമസിക്കുന്നവർക്ക് പോലും പ്രകമ്പനം അനുഭവപ്പെട്ടു. തീയും പുകയും പടർന്നതോടെ അകത്തുള്ളവർക്ക് രക്ഷപെടാനുമായില്ല.

