ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഇന്ത്യയുടെ അഭിമാനം തന്നെയാണ് . ചന്ദ്രയാൻ 3 ൻ്റെ വിജയകരമായ ലാൻഡിംഗ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കാരണം ഐഎസ്ആർഒ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു. ഈ വിജയത്തിനു പിന്നിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ പങ്കുണ്ട്. ഐഎസ്ആർഒയുടെ വിജയഗാഥ കാണുമ്പോൾ, ഈ അഭിമാനകരമായ സ്ഥാപനത്തിൽ പ്രവർത്തിക്കണമെന്ന് മിക്ക യുവമനസ്സുകളും ആഗ്രഹിക്കാറുണ്ട്. കൂടാതെ, ഐഎസ്ആർഒയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും ശമ്പളത്തെക്കുറിച്ചും അറിയാനും ആഗ്രഹമുണ്ട്.
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ അടിസ്ഥാന ശമ്പളം 56,100 രൂപയാണ്. ഇവിടെ ശാസ്ത്രജ്ഞർക്ക് അവരുടെ തസ്തിക അനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ശമ്പളം നൽകുന്നത്. ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അടിസ്ഥാന ശമ്പളത്തിനൊപ്പം ഡിഎ, ഹൗസ് റെൻ്റ് അലവൻസ് , യാത്രാ അലവൻസ് എന്നിവയും ലഭിക്കും.
സയൻ്റിഫിക് അസിസ്റ്റൻ്റിന് പ്രതിമാസം 44,900 രൂപ മുതൽ 1,42,400 രൂപ വരെ, ബി ഗ്രേഡ് ടെക്നീഷ്യൻ 21,000 രൂപ മുതൽ 69,100 രൂപ വരെ, സയൻ്റിസ്റ്റ്/എൻജിനീയർ (എസ്സി) 56,100 രൂപ – 1,77,500 രൂപ വരെ ശമ്പളം നൽകുന്നു . സയൻ്റിസ്റ്റ്/എൻജിനീയർ ആയി തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖങ്ങൾക്ക് പ്രതിമാസം 56,100 രൂപയാണ് ശമ്പളമായി കൊടുക്കുന്നത്. തുടർന്ന് അവരുടെ അനുഭവപരിചയവും പ്രമോഷനും കണക്കിലെടുത്താണ് ശമ്പളം വർധിപ്പിക്കുന്നത്.
ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാകാൻ ആഗ്രഹിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എസ്സി. കൂടാതെ നാല് വർഷത്തെ ബി.ടെക്കും പി.എച്ച്.ഡി കോഴ്സും പൂർത്തിയാക്കിയിരിക്കണം.ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവ ഉൾപ്പെടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ പിഎച്ച്ഡി ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരാകാൻ അർഹതയുണ്ട്.