ചെന്നൈ: ചലച്ചിത്ര സംവിധായകൻ എസ് ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . പിഎംഎൽഎ പ്രകാരമാണ് നടപടി .
2010-ൽ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ എന്തിരന്റെ കഥ ആറൂർ തമിഴ്നാടൻ രചിച്ച ‘ജിഗുബ’യിൽ നിന്ന് ശങ്കർ പകർത്തിയതാണെന്ന് ആരോപിച്ച് 1957-ലെ പകർപ്പവകാശ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പകർപ്പവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ച രാജ്യത്തെ അപൂർവ്വം കേസുകളിൽ ഒന്നാണിത് . .2011 മെയ് 19-ന് ചെന്നൈ എഗ്മോറിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ എസ് ശങ്കറിനെതിരെ ആറൂർ തമിഴ്നാടൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഇഡി പറഞ്ഞു എന്തിരന് കഥാ വികസനം, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയുൾപ്പെടെ നൽകിയ സംഭാവനകൾക്ക് ശങ്കർ 11.5 കോടി രൂപ കൈപ്പറ്റിയതായി ഇ.ഡി.യുടെ അന്വേഷണത്തിൽ കണ്ടെത്തി.

