ഡബ്ലിൻ: പ്രതിവർഷ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് ഭേദിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ വർഷം ഡബ്ലിൻ വിമാനത്താവളം വഴി 36.4 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ വലിയ വർധനവ് തന്നെ തൊട്ടടുത്ത വർഷം ഉണ്ടായിട്ടുണ്ട്.
2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5.1 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് വ്യക്തമാകുന്നത്. യാത്രികരുടെ എണ്ണത്തിൽ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഡിഎഎ എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു. അയർലൻഡിന്റെ ദേശീയ ഹബ്ബായ വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് വലിയ ഡിമാൻഡ് ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 215 ദിവസങ്ങളിൽ ഒരു ലക്ഷം യാത്രികരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത് എന്നും എയർപോർട്ട് ഓപ്പറേറ്റർ വ്യക്തമാക്കി.

