ഡബ്ലിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ദുരുപയോഗം ചെയ്യുന്ന ടെക് കമ്പനികൾക്കെതിരെ നിലപാട് കടുപ്പിച്ച് അയർലൻഡ്. ടെക് കമ്പനികൾക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച നിയമ നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കും. എലോൺ മസ്കിന്റെ ഗ്രോക്ക് ബോട്ടുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അയർലൻഡ് നിലപാട് കർശനമാക്കുന്നത്.
കുറ്റകൃത്യങ്ങൾക്ക് ഭീമമായ തുകയാണ് കമ്പനികളിൽ നിന്നും ഈടാക്കുക. 35 മില്യൺ യൂറോ മുതൽ കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ ഏഴ് ശതമാനം വരെ പിഴയായി ഈടാക്കിയേക്കും. ഇത് സംബന്ധിച്ച ബിൽ അതിവേഗം സഭ പാസാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിയമത്തിന്റെ രൂപീകരണത്തിന് മേൽനോട്ടം വഹിക്കാൻ ഓഗസ്റ്റിൽ പുതിയ അതോറിറ്റിയ്ക്ക് രൂപം നൽകും.
Discussion about this post

