ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ആദ്യ സ്റ്റോറുമായി ബ്യൂട്ടി റീട്ടെയ്ലറായ സെഫോറ. അടുത്ത മാസം മുതൽ ബെൽഫാസ്റ്റിലെ വിക്ടോറിയ സ്ക്വയർ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമീപ ഭാവിയിൽ വടക്കൻ അയർലൻഡിലെയും അയർലൻഡിലെയും കൂടുതൽ സ്ഥലങ്ങളിൽ സെഫോറ സ്റ്റോറുകൾ തുറക്കും.
ഫെബ്രുവരി 12 ന് സ്റ്റോർ തുറക്കുമെന്നാണ് കമ്പനി വക്താക്കൾ അറിയിക്കുന്നത്. ബെൽഫാസ്റ്റിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമാണ് വിക്ടോറിയ സ്ക്വയർ. ഇവിടെ 2,550 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സെഫോർ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. യുകെയാണ് സെഫോറിന്റെ പ്രവർത്തന കേന്ദ്രം. ഇവിടെ 12 ഷോറൂമുകൾ കമ്പനിയ്ക്കുണ്ട്. കമ്പനിയുടെ 13ാമത്തെ സ്റ്റോറും അയർലൻഡ് ദ്വീപിലെ ആദ്യ സ്റ്റോറുമാണ് ബെൽഫാസ്റ്റിലേത്.

