ന്യൂഡൽഹി : ബജറ്റിൽ കേരളത്തിന് ഹൈസ്പീഡ് റെയിൽ ഇല്ല . തമിഴ്നാടിനും ,ആന്ധ്രയ്ക്കും, കർണാടകയ്ക്കും ഹൈസ്പീഡ് റെയിൽ . മെഡിക്കൽ ടൂറിസത്തിന് ഹബ്ബുകൾ , മൂന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു.
നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത് . ഇതോടെ കേരളത്തിൽ നിന്നുള്ള എം പിമാർ കേരളം , കേരളം എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.പൂനെ-മുംബൈ , പൂനെ-ഹൈദരാബാദ് , ഹൈദരാബാദ്-ബെംഗളൂരു , ഹൈദരാബാദ്-ചെന്നൈ , ചെന്നൈ-ബെംഗളൂരു , ഡൽഹി-വാരണാസി , വാരണാസി-സിലിഗുരി നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ .
പാരിസ്ഥിതികമായി സുസ്ഥിരമായ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിനായി, സമർപ്പിത ചരക്ക് ഇടനാഴി നിർമ്മിക്കാൻ നിർദേശം . അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12 ജലപാതകൾ നവീകരിക്കും. താൽച്ചർ, അംഗുൽ തുടങ്ങിയ ധാതു സമ്പന്നമായ പ്രദേശങ്ങളെയും കലിംഗനഗർ പോലുള്ള വ്യാവസായിക കേന്ദ്രങ്ങളെയും പാരദീപ്, ധമ്ര തുറമുഖങ്ങളുമായി ബന്ധിപ്പിക്കും.
12.2 ലക്ഷം കോടി അടിസ്ഥാന സൗകര്യവികസനത്തിന് , വിനോദസഞ്ചാര വികസനത്തിന് സീപ്ലെയിൻ പദ്ധതി . 10 മേഖലകളിൽ നൈപുണ്യ വികസന പദ്ധതികൾ , ആയുർവേദ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കും. തീരദേശടൂറിസം പദ്ധതി കേരളത്തിൽ , പതിനായിരം ടൂറിസ്റ്റ് ഗൈഡുകൾക്ക് പരിശീലനം, നാളീകേര ഉല്പാദനം കൂട്ടാൻ നടപടികൾ , നിക്ഷേപപരിധി അഞ്ചിൽ നിന്ന് പത്ത് ശതമാനമാക്കി .വെറ്റിനറി, പാരാ വെറ്റിനറി കോളേജുകൾ വർധിപ്പിക്കും.കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പരിഗണന .

