ന്യൂഡൽഹി: ഇന്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളോട് സീറോ ടോളറൻസ് നയം സ്വീകരിക്കുമെന്ന് അയർലൻഡ് മൈഗ്രേഷൻ മന്ത്രി കോളം ബ്രോഫി. ഇന്ത്യാ സന്ദർശനത്തിനിടെ ന്യൂഡൽഹിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്കാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇന്ത്യക്കാർക്ക് നേരെയുണ്ടാകുന്ന വംശീയ ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത് അസ്വീകാര്യമാണ്. തുടർന്നുളള ഇത്തരം സംഭവങ്ങൾ പ്രതിരോധിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

