ഡബ്ലിൻ: എഐ ചാറ്റ്ബോട്ടായ ഗ്രോക്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ എക്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളെ കണ്ട് മന്ത്രി നിയാം സ്മിത്ത്. ഇന്നലെ ആയിരുന്നു കൂടിക്കാഴ്ച. എക്സിക്യൂട്ടീവ് അംഗങ്ങളെ കാണാൻ സാധിച്ചെങ്കിലും വിഷയത്തിൽ ആശങ്കയ്ക്ക് പരിഹാരം ആയിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു.
എക്സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ലഭിച്ച അവസരത്തെ സ്വാഗതം ചെയ്യുന്നവെന്ന് നിയാം സ്മിത്ത് പറഞ്ഞു. അവരുടെ പ്ലാറ്റ്ഫോമിൽ സൗകര്യമൊരുക്കിയതിൽ എന്റെ കടുത്ത നിരാശ പ്രകടിപ്പിക്കുന്നു. അയർലണ്ടിൽ നിലവിലുള്ള നിയമപരമായ പരിരക്ഷകളെക്കുറിച്ച് വിശദീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

