ഡബ്ലിൻ: അമേരിക്കൻ കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് നികുതി വരുമാനത്തെ അമിതമായി ആശ്രയിക്കരുതെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. ഇത്തരത്തിൽ ആശ്രയിക്കുന്നതാകും ഈ വർഷം അയർലൻഡ് നേരിടുന്ന പ്രധാന ഭീഷണി. ബഹുരാഷ്ട്ര കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് നികുതി വരുമാനം കുറയുന്നത് രാജ്യത്തെ പ്രതിസന്ധിയിൽ ആഴ്ത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആഗോളതലത്തിൽ സാമ്പത്തിക അസ്ഥിരത വർധിക്കുന്നുണ്ട്. ഇത് അയർലൻഡിന്റെ സാമ്പത്തിക രംഗത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ കോർപ്പറേറ്റ് നികുതി വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കണം. നേരത്തെയും പല വിദഗ്ധരും ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post

