ഡബ്ലിൻ: പടിഞ്ഞാറൻ ഡബ്ലിനിൽ സംഘർഷത്തിനിടെ യുവാവിന്റെ വിരലുകൾ അറ്റു. ബവ്നോഗിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 20കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തെ ആളുകൾക്കിടയിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് തുടർച്ചയായി ഉണ്ടായ സംഘർഷത്തിലാണ് യുവാവിന് പരിക്കേറ്റത്. 20 കാരനെ ആളുകൾ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈ കൊണ്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് യുവാവിന് വിരലുകൾ നഷ്ടമായത്. മൂന്ന് വിരലുകളാണ് മുറിഞ്ഞത്.
മുഖത്തും പരിക്കേറ്റിട്ടുണ്ട്. ടാലറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

