ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ അയർലൻഡിലെ രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ്. പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസിലെത്തുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ ചൂടിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലെയ്ൻസ്റ്റർ, ടിപ്പററി എന്നീ കൗണ്ടികളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ രാവിലെ ആറ് മണി മുതൽ മുന്നറിയിപ്പുകൾ നിലവിൽ വരും. വെള്ളിയാഴ്ച രാവിലെ രാവിലെ 6 മണിവരെ മുന്നറിയിപ്പ് നിലനിൽക്കും. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം അയർലൻഡിൽ ശക്തമാകുകയാണ്. ഇതാണ് അയർലൻഡിൽ ചൂട് ഉയരാൻ കാരണമാകുന്നത്. രാത്രി കാലങ്ങളിൽ മൂടൽ മഞ്ഞിന് സമാനമായ അന്തരീക്ഷം ആകും അനുഭവപ്പെടുക. കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസിന് മുകളിലാകും അനുഭവപ്പെടുക.

