സിഡ്നി : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയ്ക്കും , 300 ഓളം സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത് . സമാനസന്ദേശം സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകളിലും എത്തിയിരുന്നു. മെലോണിയയുടെ കാറിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
സ്കൂളിലെത്തിയ ഭീഷണികൾ ഇറ്റലിയിലെ രക്ഷിതാക്കളിലും, വിദ്യാർത്ഥികളിലും പരിഭ്രാന്തി സൃഷ്ടിച്ചു. രക്ഷിതാക്കൾ പലരും വിവരമറിഞ്ഞ് മക്കളെ കൊണ്ടുപോകാനായി സ്കൂളുകളിലേയ്ക്ക് എത്തി. എന്നാൽ ഭീഷണികൾ വ്യാജമാണെന്നും പോലീസും അധികൃതരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മെലോണി പറഞ്ഞു.
സൂപ്പർ മാർക്കറ്റുകൾ , ബ്ലഡ് ബാങ്കുകൾ , എയർ ട്രാഫിക് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ യൂറോപ്യൻ സ്ഥാപനങ്ങൾക്കും , ബിസിനസുകൾക്കും നേരെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇത്തരം വ്യാജ ബോംബ് ഭീഷണിയും ഉണ്ടായത്.
നേരത്തെ ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകൾ തകരാറിലാക്കിയ സൈബർ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് ആരോപണമുയർന്നിരുന്നു. അതിന് പിന്നാലെ ഇറാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഫ്രാൻസ് പ്രതിഷേധമറിയിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വ്യക്തമാക്കി.

