ഡബ്ലിൻ:ഡബ്ലിൻ നഗരത്തിൽ യൂറോപ്യൻ യൂണിയൻ ഉച്ചകോടികളുടെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം രണ്ടാം ദിവസവും തുടരുന്നു. ഇന്ന് രാവിലെ നഗരത്തിന്റെ വടക്കൻ മേഖലയിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഡബ്ലിൻ ടണലിന്റെ രണ്ട് ലൈനുകൾ അടച്ചതോടെയാണ് ഗതാഗതം പ്രശ്നം രൂക്ഷമായത്. ഇതിനിടെ പ്രദേശത്ത് അപകടവും സംഭവിച്ചിരുന്നു.
നാളെയാണ് യൂറോപ്യൻ പൊളിറ്റിക്കൽ കമ്യൂണിറ്റി മീറ്റിംഗ് നടക്കുന്നത്. അതിനാൽ നാളെ നിയന്ത്രണങ്ങൾ കുറച്ചുകൂടി വർധിപ്പിക്കും. ഏകദേശം 50 ഓളം രാഷ്ട്ര നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കാനായി എത്തുന്നത്. നഗരം മുഴുവനും പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കർശനമായ വാഹന പരിശോധനയുൾപ്പെടെ നാളെ നടക്കും. ഇത് യാത്രകൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കാൻ സാധ്യതയുണ്ട്

