ഡബ്ലിൻ: അയർലൻഡിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആർടിഇയ്ക്കും ഇ മെയിലായി ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വടക്കും തെക്കുമുള്ള ഏകദേശം 400 സ്കൂളുകളിലേക്കാണ് സന്ദേശം ലഭിച്ചത്. കഴിഞ്ഞ ആഴ്ച ആർടിഇയ്ക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന് സമാനമായ സന്ദേശമാണ് വീണ്ടും മാധ്യമ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ലഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് സ്കൂളുകൾ ഒഴിപ്പിക്കാൻ ഗാർഡ തയ്യാറായില്ല. മാധ്യമ സ്ഥാപനത്തിന്റെയും പ്രവർത്തനങ്ങൾ സാധാരണനിലയിലായിരുന്നു.
Discussion about this post

