ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ക്ലോൺമെലിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബർ 19 ന് പ്രദേശത്ത് നിന്നും 36 വയസ്സുള്ള സ്ത്രീയെ കാണാതെ ആയിരുന്നു. ഈ സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. മൃതദേഹം ലഭിച്ച ഭാഗത്ത് ഗാർഡ ടെക്നിക്കൽ ബ്യൂറോ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post

