ഡബ്ലിൻ: അയർലൻഡിൽ ഭാവിയിൽ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരോ സോഷ്യൽ കെയർ വർക്കർമാരോ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ. ചൊവ്വാഴ്ച അയർലൻഡിന്റെ ഭാവി ആരോഗ്യ- സോഷ്യൽ കെയർ തൊഴിൽശക്തി എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജെന്നിഫർ. ആരോഗ്യരംഗത്ത് മതിയായ പ്രവർത്തകർ ഉണ്ടെന്ന് ഇപ്പോൾ തന്നെ അയർലൻഡ് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ജെന്നിഫർ പറഞ്ഞു.
നിലവിലെ നില തുടർന്നാൽ അയർലൻഡ് ആരോഗ്യപ്രവർത്തകർക്കും സോഷ്യൽ കെയർ പ്രവർത്തകർക്കും ക്ഷാമം നേരിടുന്ന അവസ്ഥയിലേക്ക് ഭാവിയിൽ എത്തും. അതുകൊണ്ട് തന്നെ അയർലൻഡ് ആരോഗ്യ, സാമൂഹിക പരിപാലന സേവനങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുകയും തൊഴിലാളികളുടെ എണ്ണം ഉറപ്പുവരുത്തുകയും വേണമെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു.

