വെക്സ്ഫോർഡ്: വെക്സ്ഫോർഡ് നഗരത്തിലുള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കണമെന്ന് മുന്നറിയിപ്പ്. വെക്സ്ഫോർഡിലെ കുടിവെള്ള പ്ലാന്റിൽ അണുനശീകരണവുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉയിസ് ഐറാന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസമായി ഈ മുന്നറിയിപ്പ് നിലവിലുണ്ട്.
ഏകദേശം 22,000 ഉപഭോക്താക്കളാണ് പ്രദേശത്ത് ഉള്ളത്. ഇവരുടെ ആരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നോട്ടീസ്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാവൂ എന്ന് നോട്ടീസിൽ ഉയിസ് ഐറാൻ വ്യക്തമാക്കുന്നു. പാനീയങ്ങൾ സാലഡുകൾ എന്നിവ ഉണ്ടാക്കുന്നതിനായി തിളപ്പിക്കാത്ത വെള്ളം ഉപയോഗിക്കരുത്. പല്ലു തേയ്ക്കാനോ ഐസുണ്ടാക്കാനോ വെള്ളം ഉപയോഗിക്കരുത് എന്നും ഉയിസ് ഐറാൻ കൂട്ടിച്ചേർത്തു.
Discussion about this post

