ഡബ്ലിൻ: പ്രാണികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പെസ്റ്റ് കൺട്രോൾ ദാതാക്കളായ റെന്റോകിൽ. താപനില കുറയുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഉത്സവകാലത്ത് ‘അനാവശ്യ സന്ദർശകർ’ നിങ്ങളുടെ വീട്ടിലെത്താൻ അനുവദിക്കരുത് എന്നാണ് റെന്റോകിൽ പറയുന്നത്.
ക്രിസ്തുമസ് ആയതിനാൽ എല്ലാ ഐറിഷ് വീടുകളിലും അലങ്കാരങ്ങൾ ഉണ്ടാകും. ഇവയിൽ പ്രാണികൾ അഭയം പ്രാപിക്കാം. പക്ഷികൾ കൂട് കൂട്ടാം. തണുപ്പ് ആയതിനാൽ എലികൾ ചൂടുള്ള സ്ഥലം തേടി വീടുകളിലേക്ക് എത്താം. ഇവ വീടിനുള്ളിൽ വയറുകൾ കടിച്ച് കേടുവരുത്തുകയും മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും റെന്റോകിൽ കൂട്ടിച്ചേർത്തു.
Discussion about this post

