കോർക്ക്: കോർക്ക് വിമാനത്താവളത്തിൽ നിന്നും പുതിയ സർവ്വീസ് പ്രഖ്യാപിച്ച് എയർ ലിംഗസ്. ഈവർഷം സമ്മറിലാണ് പുതിയ യൂറോപ്യൻ റൂട്ടുകളിലേക്ക് സർവ്വീസ് ആരംഭിക്കുക. ഒരു സർവ്വീസിന്റെ ശേഷി വർപ്പിക്കുമെന്നും വിമാന കമ്പനിയുടെ പ്രഖ്യാപനമുണ്ട്.
നൈസ്, സാന്റിയാഗോ ഡി കമ്പോസ്റ്റേല എന്നിവിടങ്ങളിലേക്കാണ് പുതിയ സർവ്വീസ്. ഇതിന് പുറമേ ഗ്ലാസ്ഗോയിലേക്കുള്ള സർവ്വീസ് വിപുലീകരിച്ചിട്ടുണ്ട്. ഈ റൂട്ടിലെ ശേഷിയാണ് വർധിപ്പിക്കുന്നത്. മെയ് 25 മുതൽ കോർക്കിൽ നിന്നും ഗ്ലാസ്ഗോയിലേക്ക് ആഴ്ചയിൽ ആറ് സർവ്വീസുകൾ ഉണ്ടാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയിരിക്കും പുതിയ സർവീസ്. പുതിയ സർവ്വീസുകൾ ജൂൺ 1 മുതലായിരിക്കും ആരംഭിക്കുക.
Discussion about this post

