ന്യൂടൗണാർഡ്സ്: കൗണ്ടി ഡൗണിൽ പ്രണയം നടിച്ച് യുവതിയുടെ പണം തട്ടി. ന്യൂടൗണാർഡ്സ് സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. 17,700 യൂറോ ആയിരുന്നു യുവതിയ്ക്ക് നഷ്ടമായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഇത്തരം തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഡേറ്റിംഗ് ആപ്പുവഴിയായിരുന്നു യുവതി തട്ടിപ്പുകാരനുമായി അടുത്തത്. രണ്ട് മാസം മുൻപ് ആയിരുന്നു ഇരുവരും പരിചയത്തിലായത്. ഇതിന് ശേഷം യുവതിയിൽ നിന്നും മൂന്ന് തവണയായി പണം ആവശ്യപ്പെടുകയായിരുന്നു. തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയായിരുന്നു പണം വാങ്ങിയത്. എന്നാൽ ഈ പണം തിരികെ ലഭിച്ചില്ല. ഇതോടെ തട്ടിപ്പിനിരയായതായി യുവതി മനസിലാക്കുകയായിരുന്നു.
Discussion about this post

