കിൽഡെയർ: കിൽഡെയറിൽ യുവതിയെ തടവിൽ പാർപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 30 വയസ്സുള്ള സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി.
സെൽബ്രിഡ്ജിലെ കാസിൽടൗണിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരാതി ലഭിച്ച പോലീസ് സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തുകയായിരുന്നു. സംഭവം അറിഞ്ഞ് രണ്ട് മണിക്കൂർ തികയുന്നതിന് മുൻപ് ആയിരുന്നു പ്രതികളുടെ അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

