ഡബ്ലിൻ: നിലത്ത് പ്രസവിക്കേണ്ടിവന്ന സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകി യുവതി. റൊട്ടുണ്ട ആശുപത്രിയ്ക്കെതിരെയാണ് യുവതി നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 2018 ഡിസംബർ 27 ന് ആയിരുന്നു സംഭവം.
ബാൽഡോയിൽ സ്വദേശിനിയായ ലെസ്ലിയൻ ഫിൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രസവ സമയത്ത് യുവതിയെ മറ്റൊരു ബെഡിലേക്ക് മാറ്റുന്നതിനിടെ കുട്ടി പുറത്തേയ്ക്ക് വരികയായിരുന്നു. ഇതേ തുടർന്ന് നിലത്താണ് യുവതിയ്ക്ക് പ്രസവിക്കേണ്ടിവന്നത്. തന്റെ പ്രസവം അശ്രദ്ധമായാണ് കൈകാര്യം ചെയ്തത് എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കേസ് നൽകിയിരിക്കുന്നത്.
Discussion about this post

