വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വിന്റർ ഫെസ്റ്റിവൽ ആയ വിന്റെർവാലിന് തുടക്കം. വെള്ളിയാഴ്ച മുതലാണ് പരിപാടിയ്ക്ക് തുടക്കമായത്. ക്രിസ്തുമസിനായുള്ള ആഘോഷപരിപാടികൾക്കും ഇതോടെ കൗണ്ടിയിൽ തുടക്കം കുറിച്ചു.
തുടർച്ചയായ 13ാം വർഷമാണ് വാട്ടർഫോർഡിൽ വിന്റർഫെസ്റ്റിവൽ നടക്കുന്നത്. ക്രിസ്തുമസ് വരെ നീളുന്ന പരിപാടിയിൽ 60 ലധികം വ്യത്യസ്ത പരിപാടികൾ നടക്കും. വിന്റർവൽ ക്രിസ്തുമസ് മാർക്കെറ്റ്, ഭക്ഷ്യവിതരണ ശാലകൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. നവംബർ 21 ന് ആരംഭിച്ച പരിപാടി ഡിസംബർ 23 വരെ തുടരും. എല്ലാ ആഴ്ചയും വ്യാഴം മുതൽ ഞായർ വരെ ആയിരിക്കും വിന്റർവൽ പ്രവർത്തിക്കുക.
Discussion about this post

