ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മോശം കാലാവസ്ഥ. ശക്തമായ പേമാരിയും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകും. ഈ വാരം മുഴുവൻ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം.
ഇന്ന് വൈകീട്ട് മുതൽ ശക്തമായ തണുപ്പ് അനുഭവപ്പെടും. നാളെ മഴയും മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ നാളെ യെല്ലോ വാണിംഗ് ആണ്.
Discussion about this post

