ഡബ്ലിൻ: ഡബ്ലിനിലെ സ്റ്റില്ല്ഗോർഗൻ ബിസിനസ് പാർക്കിലെ കെട്ടിടത്തിൽ തീപിടുത്തം. പ്രദേശത്ത് ഒഴിഞ്ഞു കിടന്നിരുന്ന വെയർ ഹൗസിൽ ആയിരുന്നു തീപിടിത്തം ഉണ്ടയത്. അഗ്നിശമനസേനയും പോലീസും എത്തി തീ നിയന്ത്രണ വിധേയം ആക്കി.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വെയർ ഹൗസ് കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയർന്നതോടെ വിവിരം ആളുകൾ അഗ്നിശമനസേനയെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post

