ഡബ്ലിൻ: കഴിഞ്ഞ മാസം നോർത്ത് ഡബ്ലിനിൽ യുക്രെയ്ൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രായപൂർത്തിയായ വ്യക്തിയെന്ന് സൂചന. ഇയാളുടെ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ളവരെ പാർപ്പിക്കുന്ന കേന്ദ്രത്തിലാണ് പ്രതി ഉള്ളത്.
17 കാരനായ വാഡിം ഡേവിഡെങ്കോയെ കൊലപ്പെടുത്തുമ്പോൾ പ്രതിയ്ക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന വിവരങ്ങൾ ആയിരുന്നു പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് കുട്ടികളുടെ കോടതിയാണ് കേസിൽ വാദം കേട്ടതും കൗമാരക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ടതും. ഇതിന് പിന്നാലെ പ്രതിയുടെ പ്രായം സംബന്ധിച്ച വസ്തുതകൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
Discussion about this post

