ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ സ്കൂളിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ലിമെറിക്കിലെ ന്യൂടൗണിലുള്ള സ്കൂളിൽ ആയിരുന്നു സംഭവം. പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഇന്നലെ ആയിരുന്നു സംഭവം. സ്കൂൾ കോമ്പോണ്ടിൽ കവറുകളിൽ പൊതിഞ്ഞ നിലയിൽ സാധനം കണ്ടെത്തുകയായിരുന്നു. സംഭവം കണ്ടവർ വിവരം പോലീസിനെ അറിയിച്ചു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി അവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. ലിമെറിക്കിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

