ഡബ്ലിൻ: ഇറാനുമായുള്ള യുദ്ധം അവസാനിച്ചാൽ അയർലൻഡിലെ ഇന്ധന വില കുത്തനെ താഴുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെന്റ് പാട്രിക് ദിനമായ ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വച്ചായിരുന്നു ഇരു നേതാക്കളും തമ്മിൽ കണ്ടത്.
ഒരു ആണവ ശക്തിയെ, ആണവ ഭീകരനെ ഒഴിവാക്കുന്നതിൽ അയർലൻഡിലെ ആളുകൾക്ക് സന്തോഷമുണ്ടെന്നാണ് കരുതുന്നത് എന്ന് ട്രംപ് പറഞ്ഞു. തനിക്ക് അയർലൻഡിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ട്. യുദ്ധം അവസാനിക്കുന്നതോടെ ഭീകരൻ ഇല്ലാതാകും. അയർലൻഡിലെ ഇന്ധനവില ഇതോട് കൂടി താഴുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

