കോർക്ക്: കോർക്കിൽ ഗാർഡയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൗമാരക്കാരനും മറ്റൊരു പുരുഷനുമാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോർക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20 ഓടെ ആയിരുന്നു ഇവരുടെ ആക്രമണത്തിൽ വനിതാ ഗാർഡ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റത്. മോഷ്ടിച്ച വാഹനവുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. ഇത് തടയാനായി എത്തിയ ഉദ്യോഗസ്ഥയെ ആണ് ഇവർ ആക്രമിച്ചത്. സംഭവ ശേഷം അവിടെ നിന്നും കടന്ന് കളഞ്ഞ ഇരുവരെയും പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
Discussion about this post

