തിരുവനന്തപുരം : മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് സിഎജി റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് വകമാറ്റിയതായും,കിഫ്ബി ഒരു ബാധ്യതയായി മാറിയതായും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ₹262.06 കോടി കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റി. റവന്യൂ കമ്മി കുറയ്ക്കുന്നതിനാണ് ഫണ്ട് വക മാറ്റിയത് . അതുവഴി സംസ്ഥാനത്തിന്റെ അക്കൗണ്ടുകളിൽ കുറഞ്ഞ റവന്യൂ കമ്മി കാണിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്.കേരളത്തിന്റെ ബജറ്റിന് പുറത്തുള്ള വായ്പകൾ ₹39,230 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തിന് 3,511 കോടി രൂപയുടെ തിരിച്ചടയ്ക്കാത്ത ബാധ്യതകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.അവലോകന കാലയളവിൽ ചെലവ് വർദ്ധിച്ചെങ്കിലും വരുമാനം നേരിയ വളർച്ച മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നതായും സിഎജി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

