ഡൊണഗൽ: ഡൊണഗലിൽ യുവതിയും കുഞ്ഞും മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട് കൗമാരക്കാരനെതിരെ കുറ്റം ചുമത്തി കോടതി. കൗമാരക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം കാരോമോറിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 20 വയസ്സുള്ള യുവതിയും ഇവരുടെ ആറ് വയസ്സുള്ള പെൺമകളുമാണ് അപകടത്തിൽ മരിച്ചത്. ഇതിന് പുറമേ 30 വയസ്സുള്ള പുരുഷനും മറ്റൊരു കുട്ടിയ്ക്കും സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കൗമാരക്കാരൻ സഞ്ചരിച്ച വാൻ കുടുംബം സഞ്ചരിച്ച കാറിൽ ഇടിയ്ക്കുകയായിരുന്നു.
Discussion about this post

