ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ പ്രായമായവർക്ക് പ്രത്യേകം കരുതൽ വേണമെന്ന് നിർദ്ദേശിച്ച് നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റ്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ കടുത്ത ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് മാനേജ്മെന്റിലെ ഉദ്യോഗസ്ഥനായ കീത്ത് ലിയോനാർഡ് പൊതുജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കനത്ത ചൂടുള്ള കാലാവസ്ഥ പ്രായമേറിയവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.
പ്രായമായവർ ഉള്ള വീടിനുള്ളിൽ തണുപ്പുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കീത്ത് പറഞ്ഞു. പ്രായമായവർക്ക് ചൂടുള്ള കാലാവസ്ഥ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക. അതിനാൽ അവർക്ക് ശീതളപാനീയങ്ങൾ നൽകണം. അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. അസ്വസ്ഥതകൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

