ഡബ്ലിൻ: ഐബിഒ വേൾഡ് സൂപ്പർ ലൈറ്റ്വെയ്റ്റ് ടൈറ്റിൽ പോരാട്ടത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർ അറസ്റ്റിൽ. 20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഈ മാസം ഒന്നിന് ആയിരുന്നു ബോക്സിംഗ് മത്സരം. വൈകീട്ട് നോർത്ത് വാൾ ക്വേ വേദിയിൽ ആയിരുന്നു പരിപാടി നടന്നത്. ഇതിനിടെ കാണികളുടെ മുകളിലത്തെ നിരകളിലൊന്നിൽ നിന്നും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഡബ്ലിൻ സ്വദേശി പിയേഴ്സ് ഒ’ലിയറി ചാമ്പ്യൻഷിപ്പിന്റെ പത്താം റൗണ്ടിൽ ഇംഗ്ലണ്ടിന്റെ മാർക്ക് ചേംബർലെയ്നിനോട് നോക്കൗട്ട് തോൽവി ഏറ്റുവാങ്ങി. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

