ഡബ്ലിൻ: ഓസ്ട്രേലിയയിൽ കൺസ്ട്രക്ഷൻ സൈറ്റിൽ ഉണ്ടായ അപകടത്തിൽ അയർലന്റ് പൗരന്മാർക്ക് പരിക്ക്. കൗണ്ടി ഡോണഗൽ സ്വദേശികളായ ജോൺ വാലസ്, കൈൽ വാർഡ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പെർത്തിലായിരുന്നു അപകടം. കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളികൾ ആണ് ഇരുവരും. ജോലിയ്ക്കിടെ ഇവർ ഓടിച്ചിരുന്ന വാഹനവും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post

