ഡബ്ലിൻ: ജഡ്ജിമാർക്ക് പരിശീലനം നൽകുന്നതിനായി ചിലവായത് രണ്ടര ലക്ഷം യൂറോ. ജുഡീഷ്യൽ കൗൺസിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം നിയമേതര പരിശീലനത്തിനായി വലിയ തുക ചിലവായതായും കൗൺസിൽ വ്യക്തമാക്കുന്നു.
ഇരകളെ മാനസികമായി പീഡിപ്പിക്കുന്നത് എങ്ങനെ ഒഴിവാക്കാം, നിർബന്ധിത നിയന്ത്രണം മനസ്സിലാക്കൽ എന്നിവയെക്കുറിച്ചുള്ള കോഴ്സുകൾ ഉൾപ്പെടെയാണ് ജഡ്ജിമാർക്ക് നൽകിവരുന്നത്. ഇതിനായി 2,50,000 യൂറോ ജുഡീഷ്യൽ കൗൺസിലിന് ചിലവ് വന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിധിന്യായങ്ങൾ എങ്ങനെ എഴുതാം, കോടതിമുറിയിൽ പക്ഷപാതം അങ്ങനെ കൈകാര്യം ചെയ്യണം, കുട്ടികളുമായി എങ്ങനെ ആശയവിനിമയം നടത്തണം തുടങ്ങിയ പരിശീലനങ്ങൾ നിയമേതര പരിശീലനത്തിന്റെ ഭാഗമാണ്. ഇതിനായി 77,200 യൂറോ കൗൺസിൽ ചിലവിട്ടു. 2024 ൽ 1,25,000 യൂറോ ആയിരുന്നു പരിശീലനത്തിനായി കൗൺസിൽ ചിലവിട്ടത്.

