ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. 50 വയസ്സുകാരന് ജീവൻ നഷ്ടമായി. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ് റോഡ് മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. പുലർച്ചെ 5.45 ഓടെ ആയിരുന്നു അപകടം. കൂട്ടിയിടിയിൽ വാനിലെ ഡ്രൈവറായ 40 കാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ല. അപകടത്തിന് പിന്നാലെ റോഡ് പരിശോധനകൾക്കായി അടച്ചു.
Discussion about this post

