തിരുവനന്തപുരം ; കാസർകോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർക്കായി ശാസ്ത്രീയമായ പുനരധിവാസം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജും തയാറാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ദുരിത ബാധിതരുമായി കഴിഞ്ഞ ദിവസം നേരിട്ട് സംസാരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കകം എന്‍ഡോസള്‍ഫാന്‍ സെല്‍ രൂപീകരിക്കാനും സെല്‍ യോഗം മൂന്ന് മാസത്തിലൊരിക്കല്‍ ചേരാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സാന്ത്വന സഹായം 2200 രൂപയില്‍ നിന്ന് 500 രൂപ കുറച്ച് 1700 രൂപയാക്കിയ ഉത്തരവ് റദ്ദാക്കാനും തീരുമാനിച്ചു. ഒപ്പം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം തയ്യാറാകുന്നത് വരെ മംഗലാപുരത്തെ നാല് ആശുപത്രികളില്‍ സൗജന്യ ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.കടക്കെണിയിലായ ദുരിത ബാധിതരുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ മുഖേനെ ശേഖരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…..

