ഡബ്ലിൻ: ഡബ്ലിനിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റി. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയോടെ സ്കെറീസിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ: പ്രദേശത്ത് ചെറുപ്പക്കാരുടെ സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഇതിനിടയിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ രണ്ട് യുവതികൾക്കും ഒരു യുവാവിനും ചികിത്സ ആവശ്യമുള്ള പരിക്കേറ്റു. ഇവരെ ബ്യൂമോണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post

