ഡബ്ലിൻ: ഡബ്ലിനിലെ എൻ 11 ൽ കാറിടിച്ച് വയോധികന് പരിക്ക്. 80 വയസ്സുകാരനാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
മൗണ്ട് മെറിയോൺ അവന്യൂവിനും പ്രിയോറി ഡ്രൈവിനുമിടയിലുള്ള ജംഗ്ഷനുകൾക്കിടയിലുള്ള സ്റ്റിൽഗോർഗനിലെ റോഡിൽ ആയിരുന്നു സംഭവം. മുകൾ ഭാഗത്ത് കൂടി നടന്ന് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 80 കാരന്റെ പരിക്കുകൾ സാരമുള്ളതാണ്.
Discussion about this post

