ഡബ്ലിൻ: അയർലൻഡിൽ കാലാവസ്ഥാ മാറ്റം പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത ആഴ്ച അസ്ഥിര കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. മഞ്ഞും അനുഭവപ്പെടും.
ഇന്ന് പകൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. രാവിലെ മൂടൽ മഞ്ഞുണ്ടാകും. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ഇത് നീങ്ങുന്നതോടെ അന്തരീക്ഷം തെളിയും. സൂര്യപ്രകാശം ലഭിക്കുമെങ്കിലും താരതമ്യേന തണുപ്പ് കുറവായിരിക്കും. താപനില 10 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും രേഖപ്പെടുത്തുക. രാത്രി കാലങ്ങളിൽ താപനില വലിയ രീതിയിൽ കുറയും. 1 ഡിഗ്രി സെൽഷ്യസിനും ആറ് ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും താപനില.
Discussion about this post

