ഡബ്ലിൻ: അയർലൻഡിൽ തടവ് പുള്ളികൾക്ക് വീണ്ടും താത്കാലിക മോചനം. ജയിലുകളിൽ അന്തേവാസികളുടെ തിരക്ക് വർധിച്ച പശ്ചാത്തലത്തിലാണ് മോചനം നൽകുന്നത്. നിലവിൽ 5,465 പേരാണ് രാജ്യത്തെ ജയിലുകളിൽ കഴിയുന്നത്. പരമാവധി ശേഷിയെക്കാൾ ഇത് 16 ശതമാനം കൂടുതലാണ്. ഇതേ തുടർന്ന് അധികൃതർ തടവുകാർക്ക് താത്കാലിക മോചനം നൽകാൻ തീരുമാനിച്ചത്.
അതേസമയം ശിക്ഷാവിധി നടപ്പിലാക്കുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ചയാണ് ജയിലുകളിലെ തിരക്ക് എന്ന തരത്തിൽ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഇത് നീതിമന്ത്രി ജിം ഒ കെല്ലഗൻ നിഷേധിച്ചു. ഗാർഡകളുടെ എണ്ണം കുറയുന്നതും വലിയ പ്രതിസന്ധിയാണ് ജയിലുകളിൽ സൃഷ്ടിക്കുന്നത്.
Discussion about this post

