ഡബ്ലിൻ: അയർലൻഡിൽ ആറ് വയസ്സുള്ള മലയാളി പെൺകുട്ടി വംശീയ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പോലീസിൽ പരാതി നൽകി കുടുംബം. കുട്ടിയുടെ മാതാവ് അനുപ അച്യുതനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമികളായ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം അവർക്ക് കൗൺസിലിംഗാണ് നൽകേണ്ടതെന്നും അനുപ പ്രതികരിച്ചു. കഴിഞ്ഞ ദിവസാണ് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കൗമാരക്കാരുടെ സംഘം ആക്രമിച്ചത്.
മകളെ ആക്രമിച്ചവരെ ഞാൻ കണ്ടിരുന്നു. 12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അവർ എന്നെ തുറിച്ച് നോക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
മകൾക്ക് നേരെ ഉണ്ടായത് വംശീയ ആക്രമണം ആണ്. സൈക്കിൾ കൊണ്ട് ഇടിച്ച ശേഷം കുട്ടികൾ മകളുടെ മുഖത്തും കഴിത്തിലും അടിച്ചെന്നും അനുപ പറഞ്ഞു.
Discussion about this post

