വിക്ലോ: കൗണ്ടി വിക്ലോയിൽ നിന്നും കൗമാരക്കാരനെ കാണാതായി. 12 വയസ്സുള്ള അബ്ദുൾ അബാക്കറെയെ ആണ് കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ക്ഷേമത്തിൽ വലിയ ആശങ്കയാണ് അന്വേഷണ സംഘത്തിനുള്ളത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ വ്യക്തമാക്കി.
18ാം തിയതിയാണ് റൗണ്ട്വുഡിൽ നിന്നും 12 വയസ്സുകാരനെ കാണാതെ ആയത്. ഉച്ചയ്ക്ക് ഏകദേശം 1.15 ഓടെ ആയിരുന്നു സംഭവം. ആറടി ഉയരമാണ് അബ്ദുളിനുള്ളത്. മെലിഞ്ഞ ശരീരവും കറുത്ത മുടിയും ഉണ്ട്. തവിട്ട് നിറത്തിലുള്ള കണ്ണുകളാണ് കുട്ടിയ്ക്കുള്ളത്. അവസാനമായി കാണുമ്പോൾ സ്കൂൾ ട്രാക്ക് സ്യൂട്ട് ബോട്ടംസും, കറുപ്പും ചാര നിറത്തിലുമുള്ള നൈക്ക് ഹൂഡിയും ആയിരുന്നു ധരിച്ചിരുന്നത്.

