ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയെ തുടർന്നുള്ള മുന്നറിയിപ്പുകൾ അവസാനിച്ചു. യെല്ലോ, ഓറഞ്ച് വാണിംഗുകളാണ് ഏർപ്പെടുത്തിയിരുന്നത്. 11 മണിയോടെയാണ് ഇരു വാണിംഗുകളും അവസാനിച്ചിട്ടുള്ളത്.
കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നത്. രാവിലെ ആറ് മണി മുതൽ ഈ കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് നിലവിൽ വന്നിരുന്നു. രാവിലെ 10 മണിയോടെയാണ് ഇത് അവസാനിച്ചത്.
രാവിലെ നാല് മണി മുതൽ യെല്ലോ സ്റ്റാറ്റസ് നിലവിൽ വന്നു. രാവിലെ 11 മണിവരെയാണ് യെല്ലോ വാണിംഗ് ഉണ്ടായിരുന്നത്. അതേസമയം കൗണ്ടികളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
Discussion about this post

