ഡബ്ലിൻ: ഏറ്റവും വലിയ വടംവലി മത്സരത്തിന് സാക്ഷിയാകാൻ ഒരുങ്ങി അയർലൻഡ്. ഈ വർഷത്തെ ആദ്യ ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ ആറ് ശനിയാഴ്ച നടക്കും. കൗണ്ടി ലിമെറിക്കിലെ ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടാണ്
വാശിയേറിയ പോരാട്ടത്തിന് വേദി ആകുന്നത്. രാവിലെ 9 മണിയോടെ മത്സരത്തിന് തുടക്കമാകും.
ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് അയർലൻഡിൽ വടംവലി മാമാങ്കം നടക്കുന്നത്. മത്സരത്തിൽ അയർലൻഡിലെ നിരവധി ടീമുകൾ പങ്കെടുക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ആയിരം യൂറോയാണ് സമ്മാനമായി ലഭിക്കുക. 750 യൂറോ രണ്ടാം സമ്മാനമായും 500 യൂറോ മൂന്നാം സമ്മാനമായും നൽകും. 250 യൂറോയാണ് നാലാമത് എത്തുന്ന ടീമിന് ലഭിക്കുക.
Discussion about this post

