ഡബ്ലിൻ: അയർലൻഡിൽ ലഹരിയ്ക്കായി നൈട്രസ് ഓക്സൈഡ് ( ലാഫിംഗ് ഗ്യാസ് ) ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. നൈട്രസ് ഓക്സൈഡിന്റെ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ഇത്തരത്തിൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം നാലിരട്ടിയായി.
ഐറിഷ് മെഡിക്കൽ ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. 2020 നും 2024 നും ഇടയിലെ കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇക്കാലയളവിൽ ലാഫിംഗ് ഗ്യാസിന്റെ ഉപയോഗത്തെ തുടർന്ന് നാഡീ പ്രശ്നങ്ങളുമായി നിരവധി ചെറുപ്പക്കാരാണ് ആശുപത്രികളിൽ ചികിത്സ തേടുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലാഫിംഗ് ഗ്യാസിന്റെ സ്ഥിരമായ ഉപയോഗം സുഷ്മുന നാഡിയെ ആണ് സാരമായി ബാധിക്കുക.

