ഡൺമറി: വെസ്റ്റ് ബെൽഫാസ്റ്റിലെ ഡൺമറിയിൽ പോലീസ് സ്റ്റേഷന് മുൻപിൽ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പിഎസ്എൻഐ അന്വേഷണം ആരംഭിച്ചു.
കിംഗ്സ്വേ മേഖലയിൽ ആയിരുന്നു സംഭവം. സ്റ്റേഷന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിലാണ് പൊട്ടിത്തെറി ഉണ്ടായത്. കാർ കത്തുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് പ്രദേശത്ത് നിന്നും ഒരു കാർ മോഷണം പോയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post

