തിരുവള്ളൂർ : ഭർത്താവ് എ സി വാങ്ങാത്തതിൽ മനം നൊന്ത് ഭാര്യ ജീവനൊടുക്കി . തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. മോണിക്ക എന്ന 25 കാരിയാണ് ആത്മഹത്യ ചെയ്തത്. തിരുവള്ളൂരിലെ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് മോണിക്കയുടെ ഭർത്താവ് ആകാശ്. ചൂട് കാരണം രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് മോണിക്ക ഭർത്താവ് ആകാശിനോട് വീട്ടിലേക്ക് എസി വാങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആകാശ് വിസമ്മതിച്ചു. ഇത് ഇരുവരും തമ്മിൽ വഴക്കിനും കാരണമായി.
കഴിഞ്ഞ ദിവസവും ഇതിന്റെ പേരിൽ ഇരുവരും വഴക്കുണ്ടാക്കി. പിന്നാലെ ആകാശ് സഹോദരങ്ങൾക്കൊപ്പമാണ് ഉറങ്ങിയത്. രാവിലെ ആകാശ് മുറിയിലേക്ക് വന്നപ്പോഴാണ് മോണിക്കയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പുല്ലാരമ്പാക്കം പോലീസ് എത്തിയാണ് മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
ആകാശും മോണിക്കയും വിവാഹിതരായത് രണ്ട് വർഷം മുമ്പാണ്. സ്കൂൾ മുതൽ കോളേജ് വരെ ഒരുമിച്ച് പഠിച്ചിരുന്ന ഇവർ പ്രണയത്തിലായിരുന്നു. ഇരുവരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

